play-sharp-fill
എരുമേലിയിൽ മരുന്ന് വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വെറ്ററിനറി ജീവനക്കാരൻ വാഹന അപകടത്തിൽ മരിച്ചു; മരിച്ചത് കൊഴുവനാൽ സ്വദേശി

എരുമേലിയിൽ മരുന്ന് വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വെറ്ററിനറി ജീവനക്കാരൻ വാഹന അപകടത്തിൽ മരിച്ചു; മരിച്ചത് കൊഴുവനാൽ സ്വദേശി

സ്വന്തം ലേഖിക

എരുമേലി: മരുന്ന് വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വെറ്ററിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് മരിച്ചു.

കാഞ്ഞിരപ്പള്ളി സർക്കാർ മൃഗാശുപത്രിയായ ആർഎഎച്ച്സി യിലെ ക്ലാർക്ക് ചേർപ്പുങ്കൽ കൊഴുവനാൽ സ്വദേശി ഗോകുൽഭവനിൽ ഗോകുൽ ശങ്കർ (36) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ അനിമോൻ 35) വെറ്ററിനറി വകുപ്പിലെ ഡ്രൈവർ ബിജു തോമസ് (52) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമേലി – മുക്കൂട്ടുതറ ശബരിമല പാതയിൽ ചെമ്പകപ്പാറയിൽ വെച്ചായിരുന്നു അപകടം.

മഴയിൽ വാഹനം തെന്നി നിയന്ത്രണം തെറ്റി മരത്തിൽ ഇടിയ്ക്കുകയായിരുന്നു. മുക്കൂട്ടുതറ മേഖലയിൽ സർക്കാർ ഡിസ്‌പെൻസറികളിൽ മരുന്നുകൾ എത്തിച്ച ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ച ഗോകുൽ അവിവാഹിതനാണ്.