
സ്വന്തം ലേഖകൻ
പത്തനംതിട്ട: മലയാലപ്പുഴയിൽ മൂന്ന് പേരെ പൂട്ടിയിട്ട കേസിൽ പ്രതികളായ മന്ത്രവാദിനി ശോഭനയും കൂട്ടാളി ഉണ്ണികൃഷനും കീഴടങ്ങി.
നാട്ടിലെ സിപിഎം പ്രവർത്തകരും പോലീസും ചേർന്നായിരുന്നു തടവിലാക്കപ്പെട്ട മൂന്ന് പേരെയും മോചിപ്പിച്ചിരുന്നത്. എന്നാൽ ഈ സമയത്ത് ശോഭനയും ഉണ്ണികൃഷ്ണനും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ബുധനാഴ്ചയായിരുന്നു സംഭവം.
രണ്ട് ദിവസം ആയി പ്രതികൾ ഒളിവിൽ ആയിരുന്നു. ഒളിവിലായിരുന്ന പ്രതികളെ കുറിച്ച് പോലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മലയാലപ്പുഴ പോലീസ് സ്റ്റേഷനൽ പ്രതി കീഴടങ്ങിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ടയിലെ മന്ത്രവാദ കേന്ദ്രത്തിൽ മൂന്നു പേരെ പൂട്ടിയിട്ടത്. ഇലന്തൂർ നരബലി പുറത്ത് വന്ന സമയത്താണ് ശോഭനക്കെതിരെയും നടപടി വന്നത്. അങ്ങിനെ ജയിലിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയത്താണ് സാമ്പത്തിക ഇടപാട് കേസിൽ അനീഷും ജയിലിലാകുന്നത്. ഇവിടെവെച്ച് ഉണ്ണികൃഷ്ണനും അനീഷും പരിചയപ്പെടുന്നത്. പിന്നാലെ സാമ്പത്തിക പ്രശ്നങ്ങൾ തീക്കാൻ അനീഷിനെയും കുടുംബത്തേയും മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച് താമസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റുമായി അനീഷിന് പണം നൽകിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ പെട്ടെന്ന് കൊടുക്കാൻ ഉണ്ടായിരുന്നില്ല. പിന്നാലെയാണ് അനീഷിന്റെ ഭാര്യയേയും അമ്മയേയും ഏഴ് വയസുള്ള കുട്ടിയേയും തടവിലാക്കിയത്.



