ബന്ധു വീട്ടിൽ വിരുന്നു പോയ വീട്ടുകാർക്ക് തിരിച്ചെത്തിയപ്പോൾ വീടിനുള്ളിൽ അപ്രതീക്ഷിത അഥിതി

Spread the love

സ്വന്തം ലേഖകൻ

വയനാട്: വയനാട്ടെ അതിർത്തിപ്രദേശത്തെ വീട്ടിൽ പുള്ളിപ്പുലി കയറി.
തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള പാട്ടവയൽ വീട്ടിപ്പടി വില്ലൻ വീട്ടിൽ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.

രണ്ട് ദിവസമായി ബന്ധുവീട്ടിലായിരുന്ന വീട്ടുകാർ ഇന്നു തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിലെ കട്ടിലിനടിയിൽ പുലിയെ കണ്ടത്. ഓടിട്ട വീടിനു മുകളിൽ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ വാതിൽ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശമായ ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്. നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.