
സ്വന്തം ലേഖിക
കുമളി: ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന് പെരിയാര്‍ റേഞ്ച് വനമേഖലയില്‍.
രാത്രിയോടെ തമിഴ്നാട് ഭാഗത്തുനിന്ന് കേരളത്തിലേക്ക് കടന്നു. ഇന്നലെ തമിഴ്നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവമായതിനാല്‍ നിരവധിപേരെത്തും. അരിക്കൊമ്പന് ഈ ഭാഗത്തേക്ക് തിരികെ വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ കൂടുതല്‍ വനപാലകരെ നിയോഗിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ പടക്കം പൊട്ടിച്ച് തുരത്താനും നിര്‍ദേശം നല്കി. അതേസമയം, അരിക്കൊമ്പന് ദൗത്യത്തിന് ശേഷം കുങ്കിയാനകള്‍ മുത്തങ്ങയില്‍ തിരിച്ചെത്തി.
മൂന്നു ദിവസത്തിനിടെ മുപ്പതിലധികം കിലോമീറ്ററാണ് ആന സഞ്ചരിച്ചത്. ബുധനാഴ്ച വൈകിട്ട് പെരിയാര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു.
ഇവിടെ വാച്ചര്‍മാര്‍ ആനയെ കണ്ടിരുന്നു. രാത്രിയിലാണ് ഇവിടെ നിന്ന് സഞ്ചാരം തുടങ്ങിയത്. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാര്‍ സ്ഥലങ്ങള്‍ക്ക് സമീപത്തെ അതിര്‍ത്തി വനമേഖലയിലൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തി.
ഇവിടെ നിന്നാണ് ചുരുളിയാറില്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ചരിച്ച പാതയിലൂടെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പോയതായി സിഗ്നല്‍ ലഭിച്ചിരുന്നു.