video
play-sharp-fill

ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; മരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; മരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു.

തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച്‌ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മിസ്റ്റര്‍ കേരള ട്രാന്‍സ്മാന്‍ എന്ന രീതിയില്‍ സുപരിചിതനാണ് പ്രവീണ്‍.

കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. പ്രവീണ്‍ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തില്‍ വിവാഹിതരായിരുന്നു.

ഏറെ നാളത്തെ പ്രണയത്തിൻ്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.’

പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച്‌ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. പാലക്കാട് നെന്മാറയാണ് പ്രവീണിന്‍റെ സ്വദേശം.