
പ്രശസ്‌ത മൃദംഗ വിദ്വാന്‍ കാരെെക്കുടി മണി അന്തരിച്ചു
സ്വന്തം ലേഖിക
ചെന്നെെ: പ്രശസ്‌ത മൃദംഗ വിദ്വാന്‍ കാരെെക്കുടി മണി (77) അന്തരിച്ചു.
ചെന്നെെയില്‍ വച്ചായിരുന്നു അന്ത്യം. 50വര്‍ഷത്തോളമായി കര്‍ണാടക സംഗീത മേഖലയില്‍ സ്ഥിരസാന്നിധ്യമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃദംഗ വായനയില്‍ അദ്ദേഹം സ്വന്തമായ ശെെലി രൂപപ്പെടുത്തിയെടുത്തിരുന്നു. ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യന്മാരാണ് കാരെെക്കുടി മണിയ്ക്ക് ഉള്ളത്.
ലയമണി ലയം എന്ന പേരില്‍ ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്.
1945 സെപ്‌തംബര്‍ 11ന് കാരെെക്കുടിയില്‍ സംഗീതജ്ഞനായ ടി രാമനാഥ് അയ്യരുടെയും പട്ടമ്മാളിന്റയും മകനായി ജനിച്ചു. മുന്‍ രാഷ്ട്രപതി ഡോ രാധാകൃഷ്ണന്റെ പക്കല്‍ നിന്നും ദേശീയ പുരസ്കാരം വാങ്ങുമ്പോള്‍ കാരെെക്കുടി മണിയുടെ പ്രായം 18ആയിരുന്നു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1998ല്‍ കാരൈക്കുടി മണിക്ക് ലഭിച്ചു.
Third Eye News Live
0