video
play-sharp-fill

അങ്കണവാടി ജീവനക്കാരെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശം; മുഖ്യമന്ത്രിയുടെ  പരിപാടിയില്‍ ആളെ കൂട്ടാന്‍ മേയറുടെ കത്ത്

അങ്കണവാടി ജീവനക്കാരെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശം; മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ആളെ കൂട്ടാന്‍ മേയറുടെ കത്ത്

Spread the love

സ്വന്തം ലേഖിക

കൊല്ലം: മുഖ്യമന്ത്രിയുടെ കൊല്ലത്തെ പരിപാടിയില്‍ ആളെ കൂട്ടാന്‍ മേയറുടെ കത്ത്.

അങ്കണവാടി ജീവനക്കാരെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നാണ് നിര്‍ദേശം.
ശിശുവികസന ഓഫീസര്‍മാര്‍ക്കാണ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് കത്ത് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിന് ജീവനക്കാരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിപാടിയില്‍ ജോലി സമയത്ത് ജീവനക്കാരെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു.

യെച്ചൂരിയുടെ പ്രസംഗം കേള്‍ക്കാനാണ് ജീവനക്കാരെ ഇറക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ആണ് ജോലി സമയത്ത് പരിപാടി നടത്തിയത്.

ഉച്ചയ്ക്ക് 1.15 മുതല്‍ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാല്‍ ഒന്നേകാലിന് തുടങ്ങിയ പരിപാടി സമാപിച്ചത് 2.54നാണ്. ഈ സമയത്തൊക്കെയും ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.