video
play-sharp-fill

ആതിര മരിച്ചതിന് പിറ്റേ ദിവസം അരുൺ ലോഡ്ജിൽ മുറിയെടുത്തു; രാകേഷ് കുമാർ പെരിന്തൽമണ്ണ എന്ന കള്ളപ്പേരിൽ ലോറി ഡ്രൈവറെന്നു പരിചയപ്പെടുത്തി;  മദ്യപാനവും ഫോണിൽ സ്ഥിരമായി സംസാരിക്കുന്നതും കണ്ടിരുന്നു; ആതിരയുടെ മരണത്തിന് പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞത്  തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തതോടെ; ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

ആതിര മരിച്ചതിന് പിറ്റേ ദിവസം അരുൺ ലോഡ്ജിൽ മുറിയെടുത്തു; രാകേഷ് കുമാർ പെരിന്തൽമണ്ണ എന്ന കള്ളപ്പേരിൽ ലോറി ഡ്രൈവറെന്നു പരിചയപ്പെടുത്തി; മദ്യപാനവും ഫോണിൽ സ്ഥിരമായി സംസാരിക്കുന്നതും കണ്ടിരുന്നു; ആതിരയുടെ മരണത്തിന് പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞത് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തതോടെ; ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

Spread the love

സ്വന്തം ലേഖകൻ

കാസര്‍ക്കോട്: ആതിര മരിച്ചതിന് പിറ്റേ ദിവസം മെയ് രണ്ടിനാണ് ‘രാകേഷ് കുമാർ പെരിന്തൽമണ്ണ’ എന്ന പേരിൽ അരുൺ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുക്കാനെത്തിയതെന്ന് ഹോട്ടൽ ജീവനക്കാരൻ വിശദീകരിച്ചു. സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ അരുൺ ലോഡ്ജിൽ മുറിയെടുത്ത കള്ളപ്പേരിൽ.

പൈനാപ്പിൾ ലോറിയുടെ ഡ്രൈവറെന്നായിരുന്നു പരിചയപ്പെടുത്തിയ അരുൺ മാസ്ക് വെച്ചാണ് എത്തിയിരുന്നത്. ഒപ്പം മറ്റാരുമുണ്ടായിരുന്നില്ല. മുഴുവൻ സമയവും തനിച്ചായിരുന്നു. മുറിയിൽ നിന്നും പുറത്തിറങ്ങുന്ന പതിവും അരുണിന് ഉണ്ടായിരുന്നില്ല. വന്ന ദിവസം കൈയ്യിൽ മദ്യക്കുപ്പിയുണ്ടായിരുന്നു. മദ്യപാനവും ഫോണിൽ സ്ഥിരമായി സംസാരിക്കുന്നതും കണ്ടിരുന്നുവെന്നും ജീവനക്കാരൻ വിശദീകരിച്ചു. മരിച്ച ശേഷമാണ് പ്രമാദമായ കേസിലെ പ്രതിയാണിതെന്ന് പൊലീസ് അറിയിച്ചത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നുവെന്ന് മൃതദേഹം താഴെയിറക്കിയവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുണ്‍ വിദ്യാധരന്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്. അരുണിന്റെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. സമീപത്തുനിന്നും ഉറക്കഗുളികയെന്നു സംശയിക്കുന്നവയുടെ പാക്കറ്റും കണ്ടെടുത്തു.

കോന്നല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. സൈബര്‍ അധിക്ഷേപത്തിന് പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.