video
play-sharp-fill

കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

Spread the love

സ്വന്തം ലേഖകൻ
പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും സുരക്ഷിതനാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ കമാന്‍ഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികര്‍ ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവര്‍ക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല.
കിഷ്ത്വാറില്‍ ഇന്ന് രാവിലെയാണ് സംഭവം. കിഷ്ത്വാറിലെ മര്‍വയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈലറ്റ് സുരക്ഷിതനാണെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്