പ്രളയത്തിനു ശേഷം വീണ്ടും ഇടുക്കി ഡാം ഷട്ടർ ഉയർത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി ഒരു മിനിറ്റിന് ശേഷം താഴ്ത്തി. ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറിനും ഡാമിന്റെ കോൺക്രീറ്റിംഗിനും ഇടയിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന് ഷട്ടർ തുരുമ്പെടുക്കുന്നതിന് കാരണമാകും. ഇത് ഒഴിവാക്കാനാണ് ഷട്ടർ തുറന്നത്. തുടർന്ന് ബോട്ടിൽ ഉദ്യോഗസ്ഥർ അണക്കെട്ടിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചു. 2372 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഈ നിരപ്പിലാണ് ഷട്ടർ. ജലനിരപ്പ് ഇതിലും താഴ്ന്നാൽ വെള്ളം പുറത്തേക്ക് ഒഴുകില്ല. നിലവിൽ ഡാമിന്റെ പരമാവധി ശേഷിയുടെ 66 ശതമാനമാണ് ജലം.