play-sharp-fill
പത്തനംതിട്ടയില്‍ വീണ്ടും ആഭിചാരക്രിയകള്‍; പൂജ ചെയ്‌തതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച്‌ പൂട്ടിയിട്ട മൂന്ന് പേരെ രക്ഷിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; കുഞ്ഞിനെ കണ്ടിച്ച്‌ ഇലയില്‍ വയ്ക്കുമെന്ന് പറഞ്ഞെന്ന് സ്ത്രീ

പത്തനംതിട്ടയില്‍ വീണ്ടും ആഭിചാരക്രിയകള്‍; പൂജ ചെയ്‌തതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച്‌ പൂട്ടിയിട്ട മൂന്ന് പേരെ രക്ഷിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; കുഞ്ഞിനെ കണ്ടിച്ച്‌ ഇലയില്‍ വയ്ക്കുമെന്ന് പറഞ്ഞെന്ന് സ്ത്രീ

സ്വന്തം ലേഖിക

പത്തനംതിട്ട: മലയാലപ്പുഴയില്‍ വീണ്ടും ആഭിചാരക്രിയകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.


പൂജകള്‍ ചെയ്‌തതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച്‌ പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി. ഡി വൈ എഫ് ഐ പ്രവര്‍ത്തകരും നാട്ടുകാരുമെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് പൊലീസ് പിടിയിലായ ശോഭനയുടെ വീട്ടിലാണ് പൂജ നടന്നത്. ഏഴ് വയസുള്ള കുട്ടിയടക്കം മൂന്ന് പേരെയാണ് പൂട്ടിയിട്ടത്. തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബമാണിതെന്നാണ് വിവരം.

അഞ്ച് ദിവസത്തോളമായി പൂട്ടിയിട്ടിരിക്കുകയാണെന്നും ഒരുപാട് മര്‍ദിച്ചെന്നും കൂട്ടത്തിലുള്ള സ്ത്രീ പറഞ്ഞു. കുഞ്ഞിനെ കണ്ടിച്ച്‌ ഇലയില്‍ വയ്ക്കുമെന്ന് പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മലയാലപ്പുഴ പൊതീപാട് വാസന്തിമഠം എന്ന പേരില്‍ ആശ്രമം സ്ഥാപിച്ച്‌ കുട്ടികളെ ആഭിചാരക്രിയകള്‍ക്ക് വിധേയയാക്കിയതിന് മന്ത്രവാദിനി ശോഭനയെ മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ അന്ന് അറസ്റ്റ് ചെയ്‌തത്. വാസന്തിമഠം നാട്ടുകാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തിരുന്നു.