video
play-sharp-fill

ഡ്രൈ ഡേയില്‍ ബൈക്കില്‍ സഞ്ചരിച്ച്‌ മദ്യ വില്‍പ്പന: 100 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം

ഡ്രൈ ഡേയില്‍ ബൈക്കില്‍ സഞ്ചരിച്ച്‌ മദ്യ വില്‍പ്പന: 100 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍; തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡ്രൈ ഡേയില്‍ ബൈക്കിൽ വില്‍പ്പനയ്‌ക്കായി എത്തിച്ച 100 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ സ്വദേശി സൂര്യയെന്ന് വിളിക്കുന്ന ശ്രീജിത്തിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം. എല്ലാ ഡ്രൈ ഡേയിലും തിരുവനന്തപുരം നഗരത്തിലൂടെ സ്‌കൂട്ടറിൽ സഞ്ചരിച്ച് ആണ് ഇയാൾ മദ്യവിൽപ്പന നടത്തിയിരുന്നത്. ഇത് സംബന്ധിച്ച് ഒട്ടേറെ പ്രാവശ്യം എക്‌സൈസിന് പരാതികൾ ലഭിച്ചിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും സ്‌കൂട്ടറിൽ നിന്നുമായി 193 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ഇതിൽ 7 ലിറ്റർ പോണ്ടിച്ചേരി മദ്യവുമുണ്ട്.

മദ്യം വിറ്റ 5000 രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.