video
play-sharp-fill

കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേർ കളമശ്ശേരി പൊലീസ് പിടിയിൽ

കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേർ കളമശ്ശേരി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കളമശ്ശേരി: കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ കരുമാല്ലൂര്‍ സ്വദേശികളായ വെളിയത്തുനാട് ചിറക്കല്‍ മാട്ടുപുറത്ത് സിദ്ദീഖുല്‍ അക്ബര്‍ (20), ചാത്തന്‍കോടത്ത് വീട്ടില്‍ ഷബിന്‍ മാലിക് (20) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സഞ്ചരിച്ച പിക്‌അപ് വാനിനെ കെ.എസ്.ആര്‍.ടി.സി ബസ് ഹോണ്‍ മുഴക്കി മറികടന്നതിന്‍റെ വിദ്വേഷത്തിലാണ് അതിക്രമം നടത്തിയത്. കളമശ്ശേരി കുസാറ്റ് സിഗ്നല്‍ ജങ്ഷനില്‍വെച്ച്‌ ബസ് നിര്‍ത്തിയ സമയം നോക്കി കൈയില്‍ കരുതിയ മിനറല്‍ വാട്ടര്‍ കുപ്പികൊണ്ട് ഡ്രൈവറെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്‍റെ കണ്ണാടി അടിച്ച്‌ തകര്‍ക്കുകയും സുരക്ഷാ കമ്ബികള്‍ വളച്ച്‌ നശിപ്പിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags :