തൃശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ മരിച്ചു; ​ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

ചൊവ്വന്നൂര്‍ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്.ഡ്രൈവര്‍ അടക്കം ആറ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യുമോണിയ ബാധിച്ച് ശ്വാസതടസം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.