video
play-sharp-fill

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കി; കോടതി വിധിപ്രകാരം ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കി; കോടതി വിധിപ്രകാരം ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ മീഡിയവണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍.

പത്ത് വര്‍ഷത്തേയ്ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ലൈസന്‍സ് പുതുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കി നല്‍കണമെന്ന് ഏപ്രില്‍ അഞ്ചിന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കിയത്.

കഴിഞ്ഞ വര്‍ഷം ജനുവരി 31-നാണ് മീഡിയവണിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്.

കേന്ദ്ര നടപടി ഹൈക്കോടതി ശരിവച്ചതോടെ മീഡിയവണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. മീഡിയവണ്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്‌തുതകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.