അപകീ‍ര്‍ത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും; അപ്പീല്‍ വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി

Spread the love

സ്വന്തം ലേഖിക

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

അപകീര്‍ത്തി കേസിലെ വിധി ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി.

ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് കേസില്‍ വാദം കേട്ടത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നല്‍കുന്നതില്‍ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്.

എന്നാല്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയും തന്‍റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.