ഫേസ്ബുക്കിലെ ലൈവ് സ്ട്രീമില്‍ അയോധ്യയിലെ നരസിംഹ ക്ഷേത്രത്തിലെ പൂജാരി ജീവനൊടുക്കി.28കാരനായ രാം ശങ്കര്‍ ദാസാണ് മരിച്ചത്.പൊലീസിന്‍റെ പീഡനം കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ലൈവില്‍ പറഞ്ഞാണ് രാം ശങ്കര്‍ ജീവനൊടുക്കിയത്.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നരസിംഹ ക്ഷേത്രത്തിലെ തന്നെ 80കാരനായ പൂജാരി രാം ശരണ്‍ ദാസിനെ ജനുവരി മുതല്‍ കാണാതായിരുന്നു. അന്വേഷണം പുരോഗമിക്കവെ ദിവസങ്ങള്‍ക്ക് മുമ്ബ് രാം ശങ്കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

ജീവനൊടുക്കുന്നതിന് മുമ്ബ് ഫേസ്ബുക്ക് ലൈവില്‍ റായ്ഗഞ്ച് പൊലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥനും കോണ്‍സ്റ്റബിളിനുമെതിരെ രാം ശങ്കര്‍ ദാസ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് പൂജാരിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തെ അദ്ദേഹത്തിന്‍റെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍, പൂജാരി രാം ശങ്കര്‍ ദാസ് ലഹരിക്ക് അടിമയായിരുന്നെന്നും മയക്കുമരുന്നിന്‍റെ സ്വാധീനത്തിലാണ് ജീവനൊടുക്കിയതെന്നും കോട്ട്വാലി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ മനോജ് ശര്‍മ പറഞ്ഞു. പൊലീസിനെതിരെയുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group