video
play-sharp-fill

വേദിയിൽ പാടിക്കൊണ്ടിരിക്കെ എ.ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്; പരിപാടിക്ക് അനുവദിച്ച സമയം കഴിഞ്ഞുവെന്ന് വിശദീകരണം

വേദിയിൽ പാടിക്കൊണ്ടിരിക്കെ എ.ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്; പരിപാടിക്ക് അനുവദിച്ച സമയം കഴിഞ്ഞുവെന്ന് വിശദീകരണം

Spread the love

സ്വന്തം ലേഖകൻ

പൂനെ: എ.ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്. പൂനൈയിലെ സംഗവാടിയിലെ രാജ ബഹദൂർ മില്ലന് സമീപത്ത് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് വേദിയിലെത്തിയത്. രാത്രി എട്ടുമണിമുതൽ 10 വരെയായിരുന്നു സംഗീത നിശക്ക് സമയം അനുവദിച്ചത്.

എന്നാൽ പത്ത് മണിക്ക് ശേഷവും പരിപാടി തുടർന്നു.ഇതോടെയാണ് പൊലീസ് വേദിയിലെത്തി പരിപാടി നിർത്താൻ ആവശ്യപ്പെട്ടതെന്ന് പൂനെ ഡിസിപി സോൺ 2 സ്മാർതന പാട്ടീലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.അനുവദിച്ച സമയം കഴിഞ്ഞെന്ന് അദ്ദേഹത്തെ അറിയിക്കുകയും അതിന് ശേഷം പാട്ട് നിർത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ആർ റഹ്മാന്റെ ഹിറ്റ് ഗാനമായ ‘ഛയ്യ ഛയ്യ’ വേദിയിൽ ആലപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പൊലീസ് വേദിയിലെത്തിയത്. പൊലീസ് പാട്ടു പാടി തീർക്കാനനുവദിക്കാതെ പരിപാടി നിർത്താൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.