തലസ്ഥാന ന​ഗരിയിൽ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യയ്ക്ക് നേരെ അതിക്രമം ; ബൈക്കിലെത്തിയയാള്‍ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു; പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ സ്ത്രീക്കെതിരെ വീണ്ടും മോശം പെരുമാറ്റം. പാറ്റൂര്‍ മൂലവിളാകത്താണ് ബൈക്ക് യാത്രക്കാരൻ വഴിയാത്രക്കാരിയോട് മോശമായി പെരുമാറിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ബൈക്കിലെത്തിയയാള്‍ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ച ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പരാതി. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലും പ്രദേശത്ത് സമാനമായ സംഭവം നടന്നിരുന്നു. മരുന്ന് വാങ്ങാന്‍ എത്തിയ സ്ത്രീയോടാണ് ബൈക്കിലെത്തിയയാള്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group