video
play-sharp-fill

കേരളവും ബിജെപിയ്ക്ക് അനുകുലം: ടി എൻ  ഹരികുമാർ

കേരളവും ബിജെപിയ്ക്ക് അനുകുലം: ടി എൻ ഹരികുമാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വരുന്ന പൊരുതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി സർക്കാരിന് പിന്തുണനൽകാൻ കേരളത്തിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകുമെന്നും അതിനുള്ള സാഹചര്യമാണ് നിലവിലത്തെ രാഷ്ട്രീയ സാഹചര്യമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ടി.എൻ ഹരികുമാർ അഭിപ്രായപ്പെട്ടു. ആയുഷ്മാൻ ഭാരത് പോലുള്ള ജനക്ഷേമപദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കാത്ത പിണറായി സർക്കാരിനെതിരെ സാധാരണക്കാരായ പൊതുജനങ്ങൾ ബാലറ്റിലൂടെ പ്രതിഷേധമറിയിച്ചുകൊണ്ട് തക്കതായ മറുപടി നൽകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വികസനത്തുടർച്ചക്ക് മോദിയ്ക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കോട്ടയം മുനിസിപ്പൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് ടി.ടി സന്തോഷ് നയിച്ച പദയാത്ര കഞ്ഞിക്കുഴിയിൽ ഉത്ഘാടനം ചെയ്തുകൊണ്ട് പാർട്ടി പതാക കൈമാറി  സംസാരിക്കുകയായിരുന്നു അദ്ധേഹം.. മുനിസിപ്പാലിറ്റി ഉൾപ്പെടുന്ന മുഴുവൻ വാർഡിലും പദയാത്ര എത്തിച്ചേർന്ന് വൈകുന്നേരം തിരുവാതുക്കൽ കവലയിൽ സമാപിച്ചു.

           പദയാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ പി സുനിൽ കുമാർ, സി .എൻ സുബാഷ്, അഖിൽ രവീന്ദ്രൻ, ബിനു ആർ വാര്യർ, ലാൽകൃഷ്ണ, വി.പി മുകേഷ്, രവീന്ദ്രൻ വാകത്താനം,റീബാ വർക്കി, വിനോദിനി പി.പി , നാസർ റാവുത്തർ, നന്ദകുമാർ എൻ കെ , രാജേഷ് ചെറിയമഠം, ഡി.എൽ ഗോപി, രാജേഷ് കൈലാസ്, ടി.കെ തങ്കച്ചൻ, ഇന്ദിരാ കുമാരി,സിന്ധു ഗോപി, സുമേഷ് രാജൻ, ഹരി കിഴക്കേക്കുറ്റ്, എം.ആർ സുരേഷ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു