സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; റിട്ട ഡി.വൈ.എസ്.പിക്കെതിരെ കേസ് ; മദ്യം കുടിക്കാൻ പ്രേരിപ്പിക്കുകയും തൻ്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ റിട്ട ഡി.വൈ.എസ്.പിയ്ക്കെതിരെ കേസ്. സിനിമാ നടനും നിർമ്മാതാവും കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്.

കൊല്ലം സ്വദേശിനിയായ 28കാരിയുടെ പരാതിയിലാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് കൂടിയായ മധുസൂദനനെതിരെ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തൻ്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിലഭിനയിച്ചിട്ടുള്ള വി. മധുസൂധനനെതിരെയാണ് കാസർകോട് ബേക്കൽ പൊലീസ് കേസ് എടുത്തത്.