ഐപിഎൽ; കൂറ്റൻ സ്കോർ അടിച്ചു കൂട്ടിയിട്ടും രക്ഷയില്ലാതായി; രാജസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കി മുംബൈ ഇൻഡ്യൻസ്
സ്വന്തം ലേഖകൻ
മുംബൈ : രാജസ്ഥാന്‍റെ ബാറ്റിങ് വെടിക്കെട്ടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് മുംബൈക്ക് ആവേശ ജയം. വാംഖഡെയില്‍ അവസാന ഓവര്‍ വരെ ആവേശംനിറഞ്ഞുനിന്ന മത്സരത്തില്‍ തുടര്‍ച്ചയായ മൂന്ന് പന്തുകളും സിക്സര്‍ പറത്തിയാണ് ടിം ഡേവിഡ് മുംബൈയെ വിജയത്തിലെത്തിച്ചത്. 19.3 പന്തില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സിന്‍റെ വിജയലക്ഷ്യം മുംബൈ മറികടന്നു.
വെടിക്കെട്ട് തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് അഞ്ചാം ഓവറില്‍ തന്നെ ടീമിനെ 50 കടത്തിയിരുന്നു. യശസ്വി ജയ്‌സ്വാളായിരുന്നു കൂടുതല്‍ ആക്രമണകാരി. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ രാജസ്ഥാന്‍ 65 റണ്‍സ് ചേര്‍ത്തപ്പോള്‍ ഇതില്‍ 41 റണ്‍സും പിറന്നത് യശസ്വിയുടെ ബാറ്റില്‍ നിന്നായിരുന്നു. യശസ്വി ഒരറ്റത്ത് അടിച്ച് തകര്‍ക്കുമ്പോള്‍ ശ്രദ്ധയോടെയായിരുന്നു ബട്‌ലര്‍ ബാറ്റ് വീശിയത്. എട്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ബട്‌ലറെ ( 19 പന്തില്‍ 18) വീഴ്ത്തിയ പിയൂഷ് ചൗളയാണ് മുംബൈക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
നേരത്തെ ഓപ്പണര്‍ രോഹിത് ശര്‍മയെ(3) തുടക്കത്തിലേ നഷ്ടപ്പെട്ട മുംബൈ കാമറൂണ്‍ ഗ്രീനിന്‍റെയും(44) ഇഷാന്‍ കിഷന്‍റെയും(28) പ്രകടനത്തിലൂടെയാണ് കളം പിടിക്കുന്നത്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും(55) വെടിക്കെട്ട് ബാറ്റിങിലൂടെ ടീം സ്കോര്‍ ഉയര്‍ത്തി. ഒടുവില്‍ അവസാന ഓവറില്‍ മിന്നല്‍ ബാറ്റിങിലൂടെ ടിം ഡേവിഡും തിലക് വര്‍മയും മംബൈക്ക് ജയം സമ്മാനിച്ചു. നേരത്തെ ഓപ്പണർ യശസ്വി ജയസ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റന്‍ സ്‌കോർ കണ്ടെത്തിയിരുന്നു. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 212 റൺസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group