play-sharp-fill
മനം നിറച്ച് കരിവീരന്മാർ; പൂരന​ഗരിയെ ആവേശത്തിലാക്കി ജനസാ​ഗരം; വർണവിസ്മയമൊരുക്കി, മേളപ്പെരുമയിൽ കുടമാറ്റം; പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം തുടങ്ങി

മനം നിറച്ച് കരിവീരന്മാർ; പൂരന​ഗരിയെ ആവേശത്തിലാക്കി ജനസാ​ഗരം; വർണവിസ്മയമൊരുക്കി, മേളപ്പെരുമയിൽ കുടമാറ്റം; പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം തുടങ്ങി

സ്വന്തം ലേഖകൻ

തൃശ്ശൂർ: തേക്കിൻകാട് മൈതാനത്ത് പൂരാവേശത്തിൽ ലയിച്ച് ജനസാ​ഗരം. വര്‍ണവിസ്മയക്കാഴ്ചയൊരുക്കി തൃശ്ശൂരിന്റെ മണ്ണില്‍ കുടമാറ്റം ആരംഭിച്ചു. തല ഉയർത്തി കൊമ്പന്മാർ അണിനിരക്കും.ഗജവീരൻ തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേറ്റുന്നു എന്നതും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്. നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി തേക്കേനട തുറന്ന് പൂര വിളംബരം ചെയ്തിരുന്ന രാമൻ ഇക്കുറി പൂരത്തിന് ആണ് നെയ്കലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.

കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശ്ശൂർ പൂരത്തിനാരംഭം കുറിച്ചത്. . പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളം അരങ്ങേറി. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണ് മഠത്തിൽവരവ്. പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് ഏവരും കാത്തിരിക്കുന്ന വർണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 10.30-ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഏറെ വൈകാതെ തന്നെ, തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടെ ആകാശക്കാഴ്ചകൾക്ക് തുടക്കം കുറിക്കും. ആദ്യം തിരുവമ്പാടിയും തുടർന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകൽപ്പൂരത്തിന് ശേഷം ദേവിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.