video
play-sharp-fill

കഞ്ചാവ് കേസ് പ്രതിയായ മകനെ വിദേശത്തേക്ക് കടത്തി;  സർവ്വീസിൽ നിന്ന്  റിട്ടയർ ചെയ്യാനിരിക്കെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ; 28 കിലോ കഞ്ചാവുമായി പിടിയിലായ ഒഡീഷ സ്വദേശികളുടെ മൊഴിയിൽ നിന്നാണ് കഞ്ചാവ് കടത്തിന് പിന്നിൽ എസ്ഐയുടെ മകനാണെന്ന്  കണ്ടെത്തിയത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ആലുവയിൽ 28 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. ഗ്രേഡ് എസ്ഐ സാജനെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിലാകുന്നത്. ആലുവ സ്വദേശികൾക്ക് വേണ്ടിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എസ്ഐയുടെ മകനാണെന്ന് കണ്ടെത്തുകയായിരുന്നു.

കേസിൽ പ്രതിയായ ഇയാളുടെ മകൻ നവീൻ വിദേശത്തേക്ക് കടന്നിരുന്നു. അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് തന്ത്രപരമായാണ് മകനെ പൊലീസ് തിരികെ നാട്ടിലെത്തിച്ചത്. നവീനെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും. സാജൻ ഈ മാസം സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യേണ്ടതായിരുന്നു.