ചങ്ങനാശ്ശേരിയിൽ ഉത്സവപ്പറമ്പിലെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവ് മരിച്ചു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി : ഉത്സവത്തോടനുബന്ധിച്ചു നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. പൂവം കണിയാംപറമ്പിൽ സതീശന്റെ മകൻ സബിൻ (32) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. പൂവം എസ്എൻഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്ന സമയത്താണ് ആലിന്റെ വൻശിഖരം ഒടിഞ്ഞ് വീണ് ലൈൻ കബിയിൽ തട്ടി 3 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി അഗ്നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉത്സവത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നും എത്തിയതായിരുന്നു സബിൻ. സബിന്റെ അമ്മ: രതി. ഭാര്യ: അശ്വതി. സഹോദരങ്ങൾ: സവിത, രേഷ്മ.