
അരിക്കൊമ്പന്‍ പെരിയാറിലേക്ക്; സീനിയറോട വനമേഖലയിലേക്ക് മാറ്റും; കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കൊണ്ടുപോകേണ്ടത് നൂറ് കിലോമീറ്ററിലേറെ ദൂരം
സ്വന്തം ലേഖിക
ചിന്നക്കനാല്‍: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും.
കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പനെ ഇടുക്കി കടത്തിവിടുമെന്നും പറമ്പിക്കുളത്തേയ്ക്ക് മാറ്റില്ലെന്നും ഉള്‍വനത്തിലേയ്ക്ക് മാറ്റുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
ശക്തമായ മഴയും കാറ്റും കോടമഞ്ഞും ദൗത്യം ദുഷ്കരമാക്കിയിരുന്നു. നാല് കുങ്കിയാനകള്‍ ചേര്‍ന്ന് ആനയെ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മഴ പെയ്തത്.
അനിമല്‍ ആംബുലന്‍സിന്റെ സമീപത്താണ് അരിക്കൊമ്പന്‍ നിന്നിരുന്നത്. ഏഴ് ഡോസ് മയക്കുവെടികള്‍ ഏറ്റിട്ടും ശൗര്യം വിടാത്ത കൊമ്പനെ കനത്ത വെല്ലുവിളികള്‍ക്കിടയിലും അനിമല്‍ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.
വളരെ പ്രതികൂല സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതിനായി ദൗത്യസംഘം പ്രവര്‍ത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ധീരമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. ഉദ്യോഗസ്ഥരെയും വെറ്റിനറി ഡോക്‌ടറെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.