അപകീര്‍ത്തി കേസ് ഹൈക്കോടതിയില്‍: രാഹുലിന്റെ അപ്പീലില്‍ വാദം തുടരും; കേസ് മെയ് രണ്ടിലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖിക

ഗാന്ധിനഗര്‍: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വാദം തുടരും.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നത്തെ വാദം അവസാനിച്ചു. മെയ് 2 ന് വീണ്ടും കേസ് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോദിക്ക് കോടതി സമയം നല്‍കി. കേസ് ചൊവ്വാഴ്ച തന്നെ തീര്‍പ്പാക്കാം എന്നും കോടതി പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്വി വാദിച്ചിരുന്നു.

എവിഡന്‍സ് ആക്‌ട് പ്രകാരം നിലനില്‍ക്കുന്ന തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്.

ജനങ്ങള്‍ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാന്‍ അനുവദിക്കണമെന്നും സിംഗ്വി പറഞ്ഞു.

രാഹുല്‍ സ്ഥാനം മറന്നുകൂടാ എന്ന് കോടതി പരാമര്‍ശിച്ചു. പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്ബോള്‍ അത് ഓര്‍ക്കണമെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹര്‍ജി പരിഗണിച്ചത്. രാഹുലിന്‍റെ അപ്പീല്‍ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവര്‍ പിന്മാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീല്‍ എത്തിയത്.