
മുംബൈ : ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യാക്കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. ജിയാ ഖാന്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിലാണ് സിബിഐ പ്രത്യേക കോടതി സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയത്. നടി ജിയ മരണം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2013 ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള കുറിപ്പും ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. പോലീസ് അന്വേഷണത്തില്‍ ജിയാ ഖാന്റേത് ആത്മഹത്യയാണെന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല. കാമുകനായ സൂരജ് കൊലപ്പെടുത്തിയതാണെന്നും കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും ജിയാഖാന്റേത് ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group