പുലർച്ചെ മുതൽ തിരച്ചിൽ , പിടികൊടുക്കാതെ അരിക്കൊമ്പൻ..! ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു..! ജിപിഎസ് കോളർ ബേസ് ക്യാമ്പിൽ തിരിച്ചെത്തിച്ചു; ആനയെ കണ്ടെത്താൻ ശ്രമം തുടരും..!
സ്വന്തം ലേഖകൻ
ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ ആകാതെ വന്നതോടെയാണ് ദൗത്യം ഉപേക്ഷിച്ചത്.
മിഷൻ മറ്റൊരു ദിവസം തുടരുമെന്ന് അധികൃതർ അറിയിച്ചു.ഇന്ന് രാവിലെ 7 മണിയോടെ മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ തീരുമാനം. എന്നാൽ മദപ്പാടുള്ള കാട്ടാനകളുടെ ഒപ്പമാണ് അരിക്കൊമ്പനുണ്ടായിരുന്നതുകൊണ്ട് സംഘത്തിന് വെടിവയ്ക്കാൻ സാധിച്ചില്ല. പടക്കം പൊട്ടിച്ച് ആനകളെ ചിതറിച്ച് ആരിക്കൊമ്പനെ സംഘത്തിൽ നിന്ന് പിരിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 6.30 ഓടെ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആർആർടി സംഘം സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ