
പ്രമുഖരാരും വന്നില്ല….! മലയാള സിനിമ മാമുക്കോയയ്ക്ക് അര്‍ഹിച്ച ആദരവ് നല്‍കിയില്ല; എറണാകുളത്ത് മരിച്ചിരുന്നെങ്കിൽ കൂടുതല്‍ സിനിമാക്കാര്‍ വന്നേനെയെന്ന് വി എം വിനു
സ്വന്തം ലേഖിക
തിരുവനന്തപുരം: അതുല്യനടന്‍ മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം. വിനു.
പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും വിനു പരിഹസിച്ചു.
പ്രമുഖ താരങ്ങളൊന്നും മാമുക്കോയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നില്ല. ജോജു ജോര്‍ജ്, ഇര്‍ഷാദ്, സാദിഖ്, വിനോദ് കോവൂര്‍, നിര്‍മല്‍ പാലാഴി, സുരഭി ലക്ഷ്മി എന്നിവരുള്‍പ്പെടെ ഏതാനും താരങ്ങള്‍ മാത്രമാണ് വന്നത്.
അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബു എത്തിയിരുന്നു, സംവിധായകരില്‍ സത്യന്‍ അന്തിക്കാട് മാത്രമാണ് വന്നത്. ഇതെല്ലാമാണ് വിമര്‍ശനത്തിന് വഴിവച്ചത്.
Third Eye News Live
0