video
play-sharp-fill

അവര്‍ തന്ന വൃത്തിഹീനമായ കാരവാനില്‍ നിന്ന് ചെവിയില്‍ പാറ്റ കയറി ചോരവന്നു; എഡിറ്റിംഗ് കണ്ടുനോക്കൂവെന്ന് നിര്‍മാതാവ് ഇങ്ങോട്ട് പറഞ്ഞു; ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്ന് ഷെയ്‌ന്‍ നിഗം; സംഘടനയുടെ  ഇടപെടൽ ആവശ്യമെന്നും താരം

അവര്‍ തന്ന വൃത്തിഹീനമായ കാരവാനില്‍ നിന്ന് ചെവിയില്‍ പാറ്റ കയറി ചോരവന്നു; എഡിറ്റിംഗ് കണ്ടുനോക്കൂവെന്ന് നിര്‍മാതാവ് ഇങ്ങോട്ട് പറഞ്ഞു; ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്ന് ഷെയ്‌ന്‍ നിഗം; സംഘടനയുടെ ഇടപെടൽ ആവശ്യമെന്നും താരം

Spread the love

സ്വന്തം ലേഖിക

കൊച്ചി: സിനിമ സംഘടനകള്‍ തന്നെ വിലക്കിയതിനെതിരെ താരസംഘടനയായ ‘അമ്മ’യെ സമീപിച്ച്‌ നടന്‍ ഷെയ്ന്‍ നിഗം.

ആര്‍ഡിഎക്സ് സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന്റെ പരാതിയില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് കത്ത് നല്‍കി. സോഫിയ പോളിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നടന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രധാന ഭാഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് കാരണക്കാരന്‍ താനല്ല. ആരോപണങ്ങള്‍ വിഷമമുണ്ടാക്കി. സിനിമയില്‍ മൂന്ന് നടന്മാരുണ്ട്. മൂന്നിലൊരാളാകാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു.

തന്നെ കണ്ടുകൊണ്ടാണ് തിരക്കഥയെഴുതിയതെന്നാണ് അപ്പോള്‍ സംവിധായകന്‍ പറഞ്ഞത്. താന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍.

എന്നാല്‍ സിനിമ ചിത്രീകരിച്ച ശേഷം അതില്‍ സംശയം വന്നു. എഡിറ്റിംഗ് കാണണമെന്ന് താന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല. താന്‍ ചില പരാതികള്‍ ഉന്നയിച്ചപ്പോള്‍ എഡിറ്റിംഗ് വന്ന് കണ്ടുനോക്കൂവെന്ന് ഇങ്ങോട്ട് പറയുകയായിരുന്നുവെന്നുമാണ് നടന്റെ കത്തില്‍ പറയുന്നത്.

ചില ശാരീരിക പ്രശ്നങ്ങള്‍ കാരണം ഒരു ദിവസം വരാന്‍ വൈകിയതുകൊണ്ട് സോഫിയ പോളിന്റെ ഭര്‍ത്താവ് അമ്മയെ ഫോണില്‍ വിളിച്ച്‌ വളരെ മോശമായി സംസാരിച്ചെന്നും, ഇയൊരു പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംഘടന ഇടപെടണമെന്നും ഷെയ്ന്‍ ആവശ്യപ്പെടുന്നു.