
ഏഴ് പേര്‍ക്ക് പുതുജീവിതമേകി കൈലാസ്‌നാഥ്; അവയവദാനം ചെയ്ത യുവാവിന് കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ആദരവ്; അധികൃതര്‍ ലാസ്റ്റ് സല്യൂട്ട് നല്‍കി
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തതിന് ആദരസൂചകമായി കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ ലാസ്റ്റ് സല്യൂട്ട് നല്‍കി ആദരിച്ചു.
കോട്ടയം താഴത്തങ്ങാടി പ്ലാന്തറ വീട്ടില്‍ മനോജിന്‍റെ മകന്‍ കൈലാസ്‌നാഥി(24)ന്‍റെ അവയവങ്ങളാണ് ഏഴ് പേര്‍ക്കായി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്തപ്പോള്‍ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ആര്‍. രതീഷ്‌കുമാര്‍, ഡോ. സാം ക്രിസ്റ്റി മാമ്മന്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി. ജയപ്രകാശ്, മുന്‍ ആര്‍എംഒ ഡോ. ആര്‍.പി. രഞ്ചിന്‍, ഡോ. സെബാസ്റ്റ്യന്‍ ഏബ്രഹാം, നഴ്‌സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ആദര സൂചകമായി റോസാ പൂക്കള്‍ അര്‍പ്പിച്ച് അര്‍പ്പിച്ചു.
തുടര്‍ന്ന് സുരക്ഷാവിഭാഗം മേധാവി ജോയിസ് ജേക്കബിന്‍റെ നേതൃത്വത്തില്‍ ലാസ്റ്റ് സല്യൂട്ട് നല്‍കി. വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.