play-sharp-fill
വന്ദേഭാരത് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു..! ക്ഷണിക്കപ്പെട്ട യാത്രക്കാരുമായി വന്ദേഭാരതിന്റെ ആദ്യ യാത്ര; ഇന്ത്യൻ റയിൽവേയുടെ മുഖഛായ മാറ്റിയ വന്ദേഭാരതിന് കോട്ടയത്ത്  വൻ സ്വീകരണം !

വന്ദേഭാരത് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു..! ക്ഷണിക്കപ്പെട്ട യാത്രക്കാരുമായി വന്ദേഭാരതിന്റെ ആദ്യ യാത്ര; ഇന്ത്യൻ റയിൽവേയുടെ മുഖഛായ മാറ്റിയ വന്ദേഭാരതിന് കോട്ടയത്ത് വൻ സ്വീകരണം !

സ്വന്തം ലേഖകൻ

കോട്ടയം : വന്ദേ ഭാരത് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായി വന്ദേ ഭാരതിന്റെ ആദ്യ യാത്ര ആരംഭിച്ചു.കോട്ടയം റെയിൽവേ സ്റ്റേഷനിൽ വമ്പിച്ച സ്വീകരണമാണ് വന്ദേഭാരതിന് ബിജെ പി പ്രവർത്തകർ ഒരുക്കിയത്.

റെയിൽവേ പാസഞ്ചേർസ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ്, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജി രാമൻ നായർ , അഡ്വ.നോബിൾ മാത്യു, അഡ്വ. നാരായണൻ നമ്പൂതിരി, ഡോ. പ്രമീളാദേവി
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, രതീഷ് തെക്കേമഠം,പി ജി ബിജുകുമാർ , സന്തോഷ് ജോർജ് കുളങ്ങര, പ്രസ്ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ .കെ ശ്രീകുമാർ, സംവിധായകരായ ദിലീപൻ , തുളസീദാസ് കൗൺസിലർമാരായ ,വിനു ആർ മോഹൻ, അനിൽകുമാർ പി.ആർ
കെ ശങ്കരൻ,ബിജു പാറയ്ക്കൽ, ജയടീച്ചർ, പനച്ചിക്കാട് പഞ്ചായത്തംഗം ലിജി വിജയകുമാർ , ബി ജെ പി നേതാക്കളായ അഖിൽ രവീന്ദ്രൻ,സോബിൻ ലാൽ,ബിനൂപ് വിശ്വം,ഡോ.ശ്രീജിത്ത് കൃഷ്ണൻ,ഹരികുമാർ , തുടങ്ങിയവർ കന്നിയാത്രയിൽ പങ്കാളികളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്ഘാടന യാത്രയിൽ 14സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.
ട്രാക്കിന്റെ വളവുകൾ നിവർത്തുമെന്നും, ട്രെയിനിന്റെ വേഗം 110 കിലോമീറ്ററാക്കുമെന്നും ഉദ്ഘാടന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

അടുത്ത 36 മുതല്‍ 48 മാസങ്ങൾ കൊണ്ട്, വന്ദേ ഭാരത്
തിരുവനന്തപുരത്ത് നിന്നും അഞ്ചര മണിക്കൂർ കൊണ്ട്
കാസർകോട് എത്തിക്കാനാകും.വേഗം കൂട്ടാനുള്ള നടപടിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടാകണമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.