പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച; സംസ്ഥാനത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടും; ‘വികസനത്തിന് മതം മാനദണ്ഡമാകില്ലെന്ന് മോദി പറഞ്ഞു’: ജോസഫ് മാര്‍ ഗ്രിഗോറിയോസ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പൊതുവായ വിഷയങ്ങളിലെ ആശങ്കകള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചുവെന്ന്, യാക്കോബായ സഭാ മെത്രാപൊലീത്ത ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

കര്‍ഷകപ്രശ്നങ്ങളും മല്‍സ്യത്തൊഴിലാളി പ്രശ്നങ്ങളും ചര്‍ച്ചയായി. ബി.ജെപി ഭരണമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലും രാജ്യത്തെ വികസനം വേണമെന്ന് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദി ഇടയ്ക്കിടെ കേരളത്തിലേക്ക് വരണമെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.
സംസ്ഥാനത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

വികസനത്തിന് മതം മാനദണ്ഡമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗോവയിലടക്കം ക്രൈസ്തവര്‍ ഏറ്റെയുള്ള മേഖലകള്‍ ബി ജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണക്കുന്നതും അദ്ദേഹം ഓര്‍മപ്പെടുത്തി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഊര്‍ജം നല്‍കുന്നതെന്ന് ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. പള്ളിത്തര്‍ക്കവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

ശാശ്വതപരിഹാരത്തിനുള്ള സകല പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി തങ്ങളോട് പ്രാര്‍ഥനയും അനുഗ്രഹവും ആവശ്യപ്പെട്ടു. അതുണ്ടാകുമെന്ന് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിശദമാക്കി.