play-sharp-fill
‘കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി, ചിലയാളുകൾക്ക് രാവും പകലും സ്വർണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ’..: നരേന്ദ്ര മോദി

‘കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി, ചിലയാളുകൾക്ക് രാവും പകലും സ്വർണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ’..: നരേന്ദ്ര മോദി

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ വരുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവം പരിപാടിയെ അഭിസംബോധന ചെയ്ത്
സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യം അമൃത കാലത്തിലൂടെയാണ് മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളികളായ സ്വാതന്ത്ര്യ സമര സേനാനികളെ അടക്കം അനുസ്മരിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.


നമ്പി നാരായണൻ അടക്കം കേരളത്തിലെ നിരവധി ആളുകൾ യുവാക്കൾക്ക് പ്രചോദനമാണ്. പരമ്പരാഗതമായ അറിവിനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനരുദ്ധാനം ചെയ്യാൻ ആദിശങ്കരൻ വന്നു. കാലഹരണപ്പെട്ട സിദ്ധാന്തങ്ങൾ മുറുകെപിടിച്ചപ്പോൾ ശ്രീനാരായണ ഗുരുവിനെ പോലെയുള്ളവർ സമൂഹത്തിൽ നവോത്ഥാനം കൊണ്ടു വന്നു. അക്കമ്മ ചെറിയാനടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികൾ കേരളത്തിലുണ്ടായി. ഇന്ന് നിരവധി ചെറുപ്പക്കാർ അവരുടെ പാത പിന്തുടരുന്നു.

21-ാം നൂറ്റാണ്ട് ഭാരതത്തിന്റെതാണെന്ന് എല്ലാവരും പറയുന്നു. ഭാരതം യുവ ശക്തിയുടെ ഭണ്ഡാരമാണ്. ഒരു കാലത്ത് ഭാരതത്തിന്
ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് പറയുമായിരുന്നു. ഇന്ന് ഭാരതം ആത്മനിർഭർ ഭാരതമാണ്. ലോകം നമ്മുടെ രാജ്യത്തെ ഉറ്റുനോക്കുന്നു. ഡിജിറ്റൽ ഇന്ത്യ അടക്കമുള്ള കാര്യങ്ങളാണ് നമ്മെ അതിന് പ്രാപ്തമാക്കിയത്.

ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥയായിട്ടാണ്. ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയെന്നാണ് ലോകം കാണുന്നത്. എന്റെ പ്രതീക്ഷ നിങ്ങളിലാണ്.

കേരളത്തിലടക്കമുള്ള യുവാക്കൾ ഇന്ത്യയുടെ വികസനത്തിനായി നേതൃപരമായി മുന്നോട്ടു വരുന്നു. ഭാരതം ആഗോള ദൗത്യം നിറവേറ്റാനുള്ള പരിശ്രമത്തിലാണ്.ജി20യുടെ അധ്യക്ഷ പദവി ഭാരതം അലങ്കരിക്കുന്നു. ജി20യുമായി ബന്ധപ്പെട്ട പല യോഗങ്ങളും തിരുവനന്തപുരത്തും

കുമരകത്തും നടന്നു. അതിലെല്ലാം യുവാക്കളുടെ പങ്കാളിത്തം ധാരളമുണ്ടായി. വരാനിരിക്കുന്ന ജി20 യോഗങ്ങളിലും നിങ്ങളുടെ പങ്കളിത്തമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. അതിന് നിങ്ങളോടെല്ലാം നന്ദി പറയുന്നു.ബിജെപിയും യുവാക്കളും ഒരേ കാഴ്ചപ്പാട് പങ്കിടുന്നവരാണ്. സർക്കാർ യുവാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം സാധ്യമാക്കാനാണ് ബിജെപി പരിശ്രമിക്കുന്നത്.

മുൻ സർക്കാരുകൾ അഴിമിതിയാലാണ് അറിയപ്പെട്ടത്. എന്നാൽ ബിജെപി സർക്കാർ ഓരോ മേഖലയിലും യുവാക്കൾക്കാണ്
അവസരം ഒരുക്കുന്നത്. സ്വയം പര്യപ്തതയിലൂടെ അവസരങ്ങൾ നൽകുന്നു. പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

എല്ലാ മേഖലകളിലും യുവാക്കൾക്കാണ് മുൻഗണന നൽകുന്നത്. ബിജെപി ആവിഷ്കരിച്ച ആത്മനിർഭർ ഭാരത് യുവാക്കൾക്ക് ധാരാളം അവസരം നൽകുന്നു ബഹിരാകാശ, പ്രതിരോധ, മേഖലകളിലെല്ലാം നിരവധി പദ്ധതികൾ കൊണ്ടുവന്നു. ഹൈവേ, റെയിൽവേ, ജല, വ്യോമ ഗതാഗത മേഖലകളിലെല്ലാം പുതിയ അവസരങ്ങൾ ഒരുക്കുന്നു.

കേരളത്തിന്റെ സമ്പദ് ഘടനയിൽ തീരദേശത്തിന് ‘വളരെ പ്രാധാന്യമുണ്ട്. മത്സ്യ മേഖലയിൽ ജീവിക്കുന്ന ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മത്സ്യ ബന്ധന മേഖലയ്ക്ക് വേണ്ടി ഫഷറീസ് വകുപ്പ് തന്നെ
ഉണ്ടാക്കിയത് ബിജെപി സർക്കാരാണ്.

കേന്ദ്ര സേനകളിലെ കോൺസ്റ്റബിൾ പരീക്ഷ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ആയി മാറ്റിയിട്ടുണ്ട്. ഇനി മുതൽ കേരളത്തിലടക്കമുള്ള യുവാക്കൾക്ക് ആ പരീക്ഷക്ക് എളുപ്പം തയ്യാറെടുക്കാം.

കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വയം തൊഴിലുകൾക്കുള്ള അവസരവും ഒരുക്കുന്നു. സർക്കാർ ജോലി ലഭിക്കുന്നതിനായി തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നു. കേരളത്തിലെ സർക്കാരിന് പക്ഷേ യുവാക്കൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനുള്ള താത്പര്യമില്ല. ഒഴിവുകൾ നികത്താൻ പരിശ്രമിക്കുന്നില്ല.

കേരളത്തിലെ യുവ ജനതയുടെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പരിശ്രമിക്കണം. ഈശ്വരൻ ധാരാളം കഴിവുകൾ നൽകിയ ജനതയാണ് കേരളത്തിലുള്ളത്. ടൂറിസമടക്കമുള്ള കാര്യങ്ങൾ വൻ സാധ്യതയാണ് കേരളത്തിനുള്ളത്. അതിനുള്ള പുതിയ വഴിയായി യുവം മാറട്ടെ.

കേരളത്തിന്റെ പരമ്പരാഗത വൈദ്യ ശാസ്ത്രം വലിയ ശക്തിയാണ്. മുൻ കെനിയൻ പ്രധാനമന്ത്രിയുടെ മകളുടെ കണ്ണിന്റെ അസുഖം കേരളത്തിൽ മാറ്റിയത് ഞാൻ മൻ കി ബാത്തിൽ പറഞ്ഞിരുന്നു. മൻ കി ബാത്തിൽ കേരളത്തിന്റെ കാര്യം പറയുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. ചിലർ ചില കാര്യങ്ങൾ പറയാൻ കത്തയക്കാറുമുണ്ട്. മൻ കി ബാത്തിന്റെ 100-ാം അധ്യായമാണ് ഈ വരുന്ന ഞായറാഴ്ച.

രാജ്യം അതിവേഗം മുന്നേറുമ്പോൾ കേരള അതിനൊപ്പം നിൽക്കണം. എന്നാൽ ഒരുകൂട്ടർ കേരളത്തിന്റെ താത്പര്യത്തിനേക്കാൾ പാർട്ടിക്കും മറ്റൊരു കൂട്ടർ ഒരു കുടുംബത്തിനും വേണ്ടി പ്രവർത്തിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാർക്ക് നിരവധി അവസരങ്ങളാണ് അതിലൂടെ നഷ്ടമാകുന്നത്.

ഒരു വശത്ത് ബിജെപി സർക്കാർ കയറ്റുമതി വർധിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ കേരളത്തിൽ സ്വർണക്കടത്തു പോലെയുള്ള കാര്യങ്ങൾക്കാണ് ചിലർ അധ്വാനിക്കുന്നത്. അധികാരത്തിലുള്ള ചിലർ കേരളത്തിലെ യുവജനതയുടെ ഭാവി കൊണ്ടു തുലാസിലാക്കുകയാണ്.

കേരളത്തിലെ ചെറുപ്പക്കാരുടെ ആശയും അഭിലാഷവും അറിയുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. കോവിഡ് കാലത്ത് സൗജ റേഷനും സൗജന്യ വാക്സിനും നൽകി. അദ്ദേഹം വ്യക്തമാക്കി.