12 കാരനെ കൊലപ്പെടുത്തിയ സംഭവം: ബാലാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് :കൊയിലാണ്ടി അരിക്കുളത്ത് 12 വയസുകാരനെ പിതൃസഹോദരി ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക‌്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംഭവത്തിനു പിന്നിലെ ആസൂത്രണം കണ്ടെത്തുന്നതിനു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കാണിച്ച്‌ പോലീസ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും.

കൊയിലാണ്ടി അരിക്കുളത്ത് പന്ത്രണ്ടുകാരന്‍ അഹമ്മദ് ഹസന്‍ റിഫായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ ആസൂത്രണം നടന്നെന്ന പോലീസ് നിഗമനം വന്നതോടെയാണു ബാലാവകാശ കമ്മീഷന്‍റെ ഇടപെടല്‍.

റിഫായിയുടെ പിതൃസഹോദരി താഹിറ നടത്തിയ ആസൂത്രണം, നേരത്തെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നോ എന്നതുള്‍പ്പടെ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണു ജില്ലാ ചൈല്‍ഡ് പ്രൊട്ട‌ക്‌ഷന്‍ ഓഫീസര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേസിന്‍റെ അന്വേഷണ പുരോഗതിയുള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കൊയിലാണ്ടി പോലീസിനോട് ഇന്ന് തന്നെ കമ്മീഷന്‍ ആവശ്യപ്പെടും. റിഫായിയുടെ മാതാപിതാക്കളുള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്താനാണു പ്രതി താഹിറ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് നിഗമനം.