video
play-sharp-fill

വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി പെരുന്ന സ്വദേശി

വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി പെരുന്ന സ്വദേശി

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന വാളംപറമ്പിൽ അഖിൽ രാജ് (21) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് പിടികൂടിയത്.

ഇയാൾ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇയാളുടെ സുഹൃത്ത് ആയിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കുകയും ഇതിനെ എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ വല്യമ്മയെ ചീത്തവിളിക്കുകയും, തുടർന്ന് അവരെ തള്ളി താഴെയിട്ട ശേഷം പെൺകുട്ടിയെ ബലമായി സ്കൂട്ടറിൽ കയറ്റി കടന്നുകളയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് ആർ നായർ, എ.എസ്.ഐ സിജു സൈമൺ,രഞ്ജീവ് ദാസ്, ആന്റണി പി. ഇ, സിനി കെ മാത്യു, സിപിഎം മാരായ തോമസ് സ്റ്റാൻലി,അതുൽ കെ.മുരളി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അഖിൽ രാജിന് തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.