video
play-sharp-fill

അങ്കമാലിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ ചിന്നമ്മ അമ്പത് അടിയോളം ദൂരെ തെറിച്ചു വീണു; ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചു

അങ്കമാലിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ ചിന്നമ്മ അമ്പത് അടിയോളം ദൂരെ തെറിച്ചു വീണു; ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

അങ്കമാലി: നിയന്ത്രണം വിട്ട കാറിടിച്ച്കാൽനടയാത്രക്കാരി മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കൻ വീട്ടിൽ കുഞ്ഞുമോൻ്റെ (റിട്ട. പോസ്റ്റുമാൻ ) ഭാര്യ ചിന്നമ്മയാണ് (69) മരിച്ചത്. ഞായറാഴ്ച രാവിലെ 7.10ന് ചെങ്ങമനാട്- മാള റോഡിൽ പൊയ്ക്കാട്ടുശ്ശേരി ഗവ: എൽ.പി സ്കൂൾ കവലയിൽ ‘മിൽമ’ സഹകരണ സംഘത്തിന് സമീപമായിരുന്നു അപകടം.

മാള ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ചിന്നമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ചിന്നമ്മ 50 അടിയോളം ദൂരെ തെറിച്ചു വീഴുകയായിരുന്നു. വഴിയോരത്തെ വീടിൻ്റെ ഗേറ്റും തകർത്താണ് കാർ നിന്നത്. അവശനിലയിലായ ചിന്നമ്മയെ നാട്ടുകാർ ആംബുലൻസിൽ കയറ്റി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിന്നമ്മ പൊയ്ക്കാട്ടുശ്ശേരി കാരുണ്യ കുടുംബശ്രീ അംഗമാണ്. മക്കൾ: ബേസിൽ, അനിൽ. മരുമക്കൾ: എൽസ , ജോസ്ന (എല്ലാവരും യു.കെ) സംസ്ക്കാരം പൊയ്ക്കാട്ടുശ്ശേരി മോർ ബഹനാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ പിന്നീട്.