play-sharp-fill
ഭർത്താവും സഹോദരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭർത്താവിന്റെ അച്ഛൻ രേഷ്മയെ മുടിയിൽ ചുറ്റി തല വീടിന്റെ ഭിത്തിയിൽ ഇടിപ്പിച്ചു; അമ്മ  നിലത്തിട്ട് ചവിട്ടി; കൊല്ലം കടയ്ക്കലിൽ യുവതിക്ക് നേരെ ഭർത്താവിൻ്റെയും വീട്ടുകാരുടേയും ആക്രമണം; ഭർത്താവ് അറസ്റ്റിൽ; മറ്റുള്ളവർ ഒളിവിൽ

ഭർത്താവും സഹോദരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭർത്താവിന്റെ അച്ഛൻ രേഷ്മയെ മുടിയിൽ ചുറ്റി തല വീടിന്റെ ഭിത്തിയിൽ ഇടിപ്പിച്ചു; അമ്മ നിലത്തിട്ട് ചവിട്ടി; കൊല്ലം കടയ്ക്കലിൽ യുവതിക്ക് നേരെ ഭർത്താവിൻ്റെയും വീട്ടുകാരുടേയും ആക്രമണം; ഭർത്താവ് അറസ്റ്റിൽ; മറ്റുള്ളവർ ഒളിവിൽ

സ്വന്തം ലേഖകൻ

കൊല്ലം: കടയ്ക്കലിൽ യുവതിക്ക് നേരെ ഭർത്താവിൻ്റെയും വീട്ടുകാരുടേയും ആക്രമണം. ​ഗുരുതരമായി പരിക്കേറ്റത് ചരിപ്പറമ്പ് പ്രദീപ് ഭവനത്തിൽ രേഷ്മയ്ക്കാണ് . സംഭവത്തിൽ ഭർത്താവ് പ്രജിത്ത് അറസ്റ്റിൽ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രേഷ്മ ഭർത്താവുമായി പിണങ്ങി രേഷ്മയുടെ വീട്ടിലാണ് താമസം. ഫോണിലൂടെ ഇവർ സംസാരിക്കാറുണ്ട്.


ഗാര്‍ഹിക പീഡനത്തെ തുടർന്നാണ് രേഷ്മ സ്വന്തം വീട്ടിൽ മടങ്ങി പോയത്. ഈ പത്തൊമ്പതിന് രാവിലെ ഇവരുടെ മകനായ ഏഴുവയസ്സുളള ശിവദേവിനെ തന്റെ ഒപ്പം അയക്കണം എന്നും വൈകുന്നേരം തിരിച്ചു കൊണ്ട് ആക്കാമെന്നും പറഞ്ഞ് കുഞ്ഞിനെ പ്രിജിത്ത് കൂട്ടികൊണ്ടുപോയി. വൈകുന്നേരം പണികഴിഞ്ഞെത്തിയ രേഷ്മ കുട്ടിയെ ഇയ്യാൾ തിരിച്ച് കൊണ്ടു വന്നില്ലനറിഞ്ഞ് ഫോണിൽ വിളിച്ചു.കുഞ്ഞ് പ്രിജിത്തിന്റെ വീട്ടിലുണ്ടെന്നും ചെന്ന് കൂട്ടികൊണ്ടു പോകാനും പ്രിജിത്ത് പറഞ്ഞതനുസരിച്ച് രേഷ്മ കടയ്ക്കൽ മണലിയിലുളള ഭർത്താവിന്റെ വീട്ടിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ എത്തിയ രേഷ്മയെ പ്രിജിത്തും ഇയ്യാളുടെ അച്ഛനും അമ്മയും സഹോദരനും ചേര്‍ന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രിജിത്തിന്റെ അച്ഛൻ പ്രകാശ് രേഷ്മയെ മുടിയിൽ ചുറ്റി തല വീടിന്റെ ഭിത്തിയിൽ ഇടിച്ച് പരുക്കേൽപിച്ചു. പ്രിജിത്തും സഹോദരൻ പ്രശാത്തും ചേര്‍ന്ന് രേഷ്മയെ കഴുത്തു ഞെരിച്ച് കൊലപെടുത്താൻ ശ്രമിച്ചു. ഇവരുടെ അമ്മ രാഗിണി രേഷ്മയെ നിലത്തിട്ട് ചവിട്ടി. നിലവിളികേട്ട് ഓടിയെത്തിയ നാട്ടകാർ രേഷ്മയുടെ ബന്ധുകളെ വിവരം അറിയിച്ചു.

തുടർന്ന് അവശയായ രേഷ്മയെ കടയ്ക്കൽ താലൂകാശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീട് കടയ്ക്കൽ താലൂക്കാശുപത്രിയിലേക്ക് മാറ്റിയ രേഷ്മയുടെ മൊഴിയെടുത്ത കടയ്ക്കൽ പോലീസ് നാലു പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.പ്രിജിത്തിനെ അറസ്റ്റ് ചെയ്തീട്ടുണ്ട്. ബാക്കി മൂന്നു പേർ ഒളിവിലാണന്ന് പോലീസ് പറഞ്ഞു.