video
play-sharp-fill

പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്ത്…! സന്ദേശമയച്ചത് അയൽവാസിയെ കുടുക്കാൻ..! എറണാകുളം സ്വദേശി പിടിയിൽ

പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ഭീഷണിക്കത്ത്…! സന്ദേശമയച്ചത് അയൽവാസിയെ കുടുക്കാൻ..! എറണാകുളം സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ.എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് പിടിയാലയത്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയാല്‍ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് എറണാകുളം സ്വദേശി ജോണി എന്നയാളുടെ പേരിൽ കത്ത് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായി ജോണിയുടെ പേരിൽ സേവ്യർ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.