വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Spread the love

കൊഴിഞ്ഞാമ്പാറ: വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ വെല്ലക്കാരൻചള്ള മനോജ് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

video
play-sharp-fill

വീടിനു സമീപത്തെ തോട്ടിൽ സുഹൃത്തുക്കളുമൊത്താണ്‌ മീൻപിടിക്കാൻ പോയത്‌.

ലൈനിൽനിന്ന്‌ അനധികൃതമായി വൈദ്യുതി വലിച്ച് മീൻപിടിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോജിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കളെ കൊഴിഞ്ഞാമ്പാറ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അച്ഛൻ: സുന്ദരൻ. അമ്മ: പരേതയായ ദേവകി. സഹോദരൻ: മണികണ്ഠൻ.