
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയ അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് അങ്കിതയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.കഴിഞ്ഞ ദിവസമാണ് ശ്രീനിവാസ് അടക്കമുള്ള നേതാക്കളില്‍ നിന്നും ലിംഗവിവേചനവും മാനസിക പീഡനവും നേരിട്ടതായി അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ മേധാവി അങ്കിത ദത്ത ആരോപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വിദ്യാ സമ്പന്നയെന്ന നിലയിലും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന വ്യക്തിയെന്ന നിലയിലും എനിക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം’. ഇപ്പോള്‍ തന്റെ ആത്മാഭിമാനം നഷ്ടപ്പെടുന്നതിന്റെ വക്കിലാണെന്നുമായിരുന്നു അങ്കിത ദത്തയുടെ പ്രതികരണം.
അതേസമയം ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിഷേധിച്ചു. ദേശീയ അധ്യക്ഷനെയും മറ്റ് യുവ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് അങ്കിത നടത്തുന്നതെന്നാണ് പാര്‍ട്ടിയുടെ വാദം. വിഷയത്തില്‍ അങ്കിതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയിരുന്നു.
അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ നേതാവിന്റെ ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് അങ്കിതയ്‌ക്കെതിരെ ദേശീയ നേതൃത്വം നടപടിയെടുത്തത്.