ഓടുന്ന ബസില്‍ യുവതിയ്‌ക്ക് നേരെ അതിക്രമം; റിട്ട. ജില്ലാ ജഡ്ജി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മണ്ണന്തല: ബസില്‍ വച്ച്‌ യുവതിയ്‌ക്ക് നേരെ അതിക്രമം നടത്തിയ റിട്ട. ജില്ലാ ജഡ്ജി പിടിയില്‍.

കിളിമാനൂര്‍ സ്വദേശിയായ റിട്ട. ജില്ലാ ജഡ്ജി രാമബാബുവിനെയാണ് മണ്ണന്തല പോലീസ് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിളിമാനൂരില്‍ നിന്നായിരുന്നു ഇയാള്‍ ബസില്‍ കയറിയത്. ബസില്‍ സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്‌ക്കിരിക്കുന്ന യുവതിയെ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു.

രാമ ബാബുവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി ബസ് കേശവദാസപുരത്ത് എത്തിയപ്പോള്‍ ബഹളം വച്ചു.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും ഇടപെടുകയും രാമ ബാബുവിനെ പോലീസിലേല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.