play-sharp-fill
പൂജപ്പുര സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു; തടവുകാരൻ എത്തിയത് മറ്റൊരു ബ്ലോക്കിൽ; പിടികൂടി ചോദ്യം ചെയ്തപ്പോൾ മറുപടി ഇങ്ങനെ

പൂജപ്പുര സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു; തടവുകാരൻ എത്തിയത് മറ്റൊരു ബ്ലോക്കിൽ; പിടികൂടി ചോദ്യം ചെയ്തപ്പോൾ മറുപടി ഇങ്ങനെ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. യദുകൃഷ്ണൻ എന്ന പ്രതിയാണ് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ജയിലിൽ സിനിമാ പ്രദർശനം നടക്കുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടിയത്.

എന്നാൽ സെൻട്രൽ ജയിലിലെ 11ാം ബ്ലോക്കിൽ നിന്നും ചാടിയ പ്രതി 12ാം ബ്ലോക്കിലേക്കാണ് എത്തിയത്. തടവുകാരനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജയിൽ ഉദ്യോഗസ്ഥർ 12ാം ബ്ലോക്കിൽ നിന്നും പ്രതിയെ കണ്ടെത്തിയത്.


എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മൂത്രമൊഴിക്കാനെത്തിയതെന്നായിരുന്നു തടവുകാരന്റെ മറുപടി. മതിൽ ചാടാനുള്ള ശ്രമം നടത്തിയതാണെന്ന് മനസിലായതോടെ ഇയാളെ അതീവ സു‌രക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group