play-sharp-fill
പൂരചന്തത്തിന് അഴകേകാൻ ഗജരാജന്‍ പാമ്പാടി രാജനും; തൃശ്ശൂര്‍ പൂരത്തിൽ അയ്യന്തോള്‍ ശ്രീ കാര്‍ത്ത്യായനി ദേവിയുടെ തിടമ്പേറ്റി  13 ആനകള്‍ക്ക് നടുവിലായി പാമ്പാടിയുടെ പ്രിയ ​ഗജരാജനും

പൂരചന്തത്തിന് അഴകേകാൻ ഗജരാജന്‍ പാമ്പാടി രാജനും; തൃശ്ശൂര്‍ പൂരത്തിൽ അയ്യന്തോള്‍ ശ്രീ കാര്‍ത്ത്യായനി ദേവിയുടെ തിടമ്പേറ്റി 13 ആനകള്‍ക്ക് നടുവിലായി പാമ്പാടിയുടെ പ്രിയ ​ഗജരാജനും

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിലെ ഘടകപൂരങ്ങളിലെ പ്രധാന പൂരങ്ങളിലൊന്നായ അയ്യന്തോള്‍ ശ്രീ കാര്‍ത്ത്യായനി ദേവിയുടെ തിടമ്പേറ്റുന്നത് ​ഗജരാജൻ പാമ്പാടി രാജൻ. 13 ആനകളോടു കൂടിയാണ് അയ്യന്തോള്‍ പൂരം വടക്കുന്നാഥ ക്ഷേത്രത്തിലേക്കെത്തുക. ഈ ആനകള്‍ക്ക് നടുവിലാണ് തിടമ്പുമായി രാജനുണ്ടാവുക. തൃശ്ശൂര്‍ പൂരത്തിലെ ഘടകപൂരങ്ങളിലെ പ്രധാന പൂരങ്ങളിലൊന്നാണ് അയ്യന്തോള്‍ പൂരം.


പൂരവിളംബരത്തില്‍ നിന്നും തെച്ചിക്കോട്ട് രാമചന്ദ്രനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ബോര്‍ഡ് ഇടപെട്ടാണ് രാമചന്ദ്രനെ ഇറക്കാനുള്ള നീക്കം നടത്തിയത്. അതേസമയം എറണാകുളം ശിവകുമാര്‍ തന്നെയാണ് തെക്കേ ഗോപുര നട തുറക്കുക. പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ മടക്കികൊണ്ടുവരണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. അത് പരിഗണിക്കാതെയാണ് എറണാകുളം ശിവകുമാറിന് അവസരം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ആനകളില്‍ ഒന്നാം സ്ഥാനത്തുള്ള തെച്ചിക്കോട്ട് രാമചന്ദ്രന്‍ എലിഫെന്റ് മോണിറ്ററിംഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് പൂരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. ആന പരിപാലന നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും പാലിച്ചാണ് ആനകളെ ഉത്സവങ്ങള്‍ക്ക് അയക്കുന്നത്.