
പാലാ സെന്റ് തോമസ് പ്രസിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി; നാല് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്; ആളപായമില്ല
സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ നട്ടുച്ചയ്ക്ക് വാഹനങ്ങളുടെ കൂട്ടയിടി. നാല് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. കൊട്ടാരമറ്റത്ത് നിന്നും പാലാ ടൗണിലേയ്ക്ക് വരികയായിരുന്നു വാഹനങ്ങളെല്ലാം.
പാലായിലേയ്ക്ക് വരികയായിരുന്ന വാഗണർ കാര്‍ മുന്നില്‍പോയ നാനാ കാറിലാണ് ആദ്യം ഇടിച്ചത്. നിയന്ത്രണംവിട്ട നാനോ കാര്‍ മുന്നില്‍ പോയ ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയേറ്റ ഓട്ടോറിക്ഷ മുന്നോട്ട് കുതിച്ച് മുന്നില്‍പോയ സ്വിഫ്റ്റ് കാറിലും ഇടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയില്‍പെട്ട ഒരു ബൈക്ക് യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി.
വാഗണ്‍ആര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Third Eye News Live
0