ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഗൂഡല്ലൂർ അയ്യൻകൊല്ലി ആശാരിയത്ത് ഫ്രാൻസിസിന്റെ മകൻ ജാൻസൺ ഫ്രാൻസിസ് (30) ആണ് മരിച്ചത്.

ഇലക്ട്രോണിക് സിറ്റിക്ക് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജാൻസണെ ചന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവിലെ ലാൻഡ് മാർക്ക് (ക്രിസ്പി ക്രീം) കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന ജാൻസണും കുടുംബവും അത്തിബലെയിലായിരുന്നു താമസം.

മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ജയ. ഭാര്യ: ദിവ്യ. മക്കൾ: ജോന, ജോഹൻ.