play-sharp-fill
വന്ദേ ഭാരത് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു;  5.20ന് യാത്ര തുടങ്ങി 50 മിനിട്ടില്‍ കൊല്ലത്തെത്തി; പരീക്ഷണയോട്ടം കാസര്‍കോട് വരെ

വന്ദേ ഭാരത് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു; 5.20ന് യാത്ര തുടങ്ങി 50 മിനിട്ടില്‍ കൊല്ലത്തെത്തി; പരീക്ഷണയോട്ടം കാസര്‍കോട് വരെ

സ്വന്തം ലേഖിക

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കേരള റൂട്ടിലെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു.

രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങിയ ട്രെയിന്‍ 50 മിനിട്ടെടുത്ത് 6.10ന് കൊല്ലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയായിരിക്കും ട്രയല്‍ റണ്‍ നടത്തുക. കണ്ണൂര്‍ വരെ പരിമിതപ്പെടുത്തിയിരുന്ന വന്ദേ ഭാരതിന്റെ റൂട്ട് കാസര്‍കോടേയ്ക്ക് നീട്ടിയതായി കേന്ദ്ര റെയില്‍വേ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. തിരിച്ച്‌ തിരുവനന്തപുരത്തേയ്ക്കും ട്രയല്‍ റണ്‍ നടത്തും.

വന്ദേ ഭാരതിന്റെ വേഗതയും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് ഇന്ന് രണ്ടാം പരീക്ഷണം നടത്തുന്നത്. എത്ര മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്തുമെന്നും ഒന്നാം ട്രയല്‍ റണ്ണുമായി താരതതമ്യപ്പെടുത്തി വിവിധ സ്റ്റേഷനുകളില്‍ എപ്പോഴൊക്കെ എത്തിച്ചേരും എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ രണ്ടാം ട്രയല്‍ റണ്‍ കഴിയുന്നതോടെ കൂടുതല്‍ വ്യക്തത കൈവരും.

ഇന്നലെ വന്ദേ ഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് 7.10 മണിക്കൂറിലെത്തിയാണ് വന്ദേഭാരത് ഇന്നലെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയത്.

ഇതിന് അധികമായി ഒന്നര മണിക്കൂറെടുത്ത് ഇന്ന് കാസര്‍കോട് എത്തിച്ചേരുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതീക്ഷ. അര്‍ദ്ധരാത്രിയോടെ തമ്പാനൂരെത്തി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.