play-sharp-fill
മാമോദീസ ചടങ്ങിലെ വാക്കുതര്‍ക്കത്തിനെ പിന്നാലെ കൊലപാതകം; രണ്ട് പേര്‍ കൂടി പിടിയില്‍;  പ്രതികള്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്

മാമോദീസ ചടങ്ങിലെ വാക്കുതര്‍ക്കത്തിനെ പിന്നാലെ കൊലപാതകം; രണ്ട് പേര്‍ കൂടി പിടിയില്‍; പ്രതികള്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്

സ്വന്തം ലേഖിക

കുമ്പളങ്ങി: എറണാകുളം കുമ്പളങ്ങിയില്‍ മാമോദീസ ചടങ്ങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍.

കുമ്പളങ്ങി സ്വദേശികളായ ജിജോ, ഷാരോണ്‍ എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന്‍റെ മുന്നില്‍ വച്ച്‌ ഒരു സംഘം ആളുകള്‍ അനില്‍കുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. തലേദിവസം മാമോദീസ ചടങ്ങിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.

സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളില്‍ ഒരാളായ ജിതിനെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. ഈ സംഘത്തില്‍ ഉണ്ടായിരുന്നവരാണ് ജിജോയും ഷാരോണും.

പ്രതികളുമായി പൊലീസ് ഇന്ന് കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അനില്‍കുമാറിനെ കുത്താന്‍ ഉപയോഗിച്ച കത്തിയും പൊലീസ് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പള്ളിയിലെ തര്‍ക്കത്തിന് ശേഷം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ട്. ഇവര്‍ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.