video
play-sharp-fill

‘ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിമാരല്ല; വിമര്‍ശിക്കുന്നവരോട് സഹതാപം മാത്രം’; തന്നെ തെരഞ്ഞെടുത്തത് മുജ്ജന്മ സുകൃതം കൊണ്ടായിരിക്കുമെന്നും ജസ്റ്റിസ് സിറിയക് ജോസഫ്

‘ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിമാരല്ല; വിമര്‍ശിക്കുന്നവരോട് സഹതാപം മാത്രം’; തന്നെ തെരഞ്ഞെടുത്തത് മുജ്ജന്മ സുകൃതം കൊണ്ടായിരിക്കുമെന്നും ജസ്റ്റിസ് സിറിയക് ജോസഫ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിമാരല്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്.

സര്‍വീസില്‍ തുടരുന്നതിനെ വിമര്‍ശിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
12 വര്‍ഷം താന്‍ സര്‍ക്കാര്‍ പ്ലീഡര്‍ ആയിരുന്നുവെന്ന് ഈയിടെ ഒരാള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് 12 വര്‍ഷം തുടര്‍ച്ചയായി ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചത്. ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചെന്നും സിറിയക് ജോസഫ് പറഞ്ഞു.

പി കെ വാസുദേവന്‍ നായര്‍, കെ കരുണാകരന്‍, എ കെ ആന്റണി, ഇ കെ നായനാര്‍ എന്നിവര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴെല്ലാം താന്‍ കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചു. ഇവരെല്ലാം തന്നെ തെരഞ്ഞെടുത്തത് മുജ്ജന്മ സുകൃതം കൊണ്ടായിരിക്കും എന്ന് ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിമാരല്ല ജഡ്ജിമാരെ നിയമിക്കുന്നതെന്ന കാര്യം പലരും സൗകര്യപൂര്‍വം മറക്കുന്നു. നരേന്ദ്രമോദിയും മന്‍മോഹന്‍സിങും തന്നെ ഒരുപോലെ അംഗീകരിച്ചിട്ടുണ്ട്. എന്തോ ഗുണം തനിക്ക് ഉള്ളതുകൊണ്ടല്ലേ ഇതെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.